വടകര: സമൂഹത്തെ എല്ലാ തലത്തിലും നേര്‍വഴിക്ക് നയിക്കേണ്ട അധ്യാപികമാര്‍ ലഹരിക്കേസില്‍ അറസ്റ്റിലായത് എറെ ഗൗരവകരമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇവര്‍ അധ്യാപനം എന്ന മഹല്‍ പ്രവൃത്തിക്ക് യോഗ്യരല്ലെന്ന് തെളിയിച്ചിരിക്കുകയാണെന്ന്
സണ്ണി ജോസഫ് പറഞ്ഞു. മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ചോമ്പാലിലെ വസതിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വെള്ളിയാഴ്ച ഉച്ചയോടെ എത്തിയ മന്ത്രിയെ മുല്ലപ്പള്ളി ഷാളണിയിച്ച് സ്വീകരിച്ചു. യുഡിഎഫ് നേതാക്കളായ അഡ്വ. ഐ.മൂസ, സി.കെ.വിശ്വന്‍, സുനില്‍ മടപ്പള്ളി, കാവില്‍ രാധാകൃഷ്ണന്‍, പി.ബാബുരാജ്, ബവിത്ത് മലോല്‍, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, കെ.അനില്‍കുമാര്‍, ജലജ വിനോദ്, നസീര്‍ വീരോളി, സുബിന്‍ മടപ്പള്ളി, കെ.പി.രവീന്ദ്രന്‍, ബവിത്ത് തയ്യില്‍, പുരുഷു രാമത്ത്, ടി.പി.സോമന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.















