അഴിയൂര്‍: വൈദ്യുതി തടസ്സം മൂലം നിരവധി പ്രശ്നങ്ങള്‍ നേരിടുന്ന കെഎസ്ഇബി അഴിയൂര്‍ സെക്ഷനില്‍ പ്രത്യേക ഫീഡര്‍ സ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുന്‍
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച നിവേദനത്തിനുള്ള മറുപടിയിലാണ് മന്ത്രിയുടെ ഈ ഉറപ്പ്. ഫീഡര്‍ സ്ഥാപിക്കുന്നതിനു വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അഴിയൂരില്‍ ഫീഡര്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും മന്ത്രിക്ക് നിവേദനം നല്കി. വെള്ളിയാഴ്ച ഉച്ചയോടെയാണ് മന്ത്രി സണ്ണി ജോസഫ് മുല്ലപ്പളളിയെ കാണാന്‍ ചോമ്പാലിലെ വസതിയിലെത്തിയത്.















