
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരിയില് ദേഹത്ത് പെട്രോള് ഒഴിച്ച് തീ കൊളുത്തിയ ആള് മരിച്ചു. സാരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല് കോളജ്
ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ട പടിക്കല് കണ്ടി രവി (65) ഇന്നു പുലര്ച്ചെ മരിച്ചു.
ഇന്നലെ രാത്രി ഒന്പതരയോടെയാണ് ഇദ്ദേഹം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുന് അംഗം ഇ. അനില്കുമാറിന്റെ വീട്ടിലെത്തി ദേഹത്ത് പെട്രോള് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തീ പടരുന്നത് പരിസരവാസികളുടെ ശ്രദ്ധയില്പ്പെടുകയും അടിയന്തര രക്ഷാപ്രവര്ത്തനം നടത്തുകയുമായിരുന്നു. മെഡിക്കല് കോളജ് ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊയിലാണ്ടിയില് നിന്നു പോലീസും ഫയര്ഫോഴ്സും സ്ഥലത്തെത്തി. ആത്മഹത്യക്ക് കാരണമെന്തെന്ന് പോലീസ് അന്വേഷിച്ചുവരുന്നു.
















