
വടകര: കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംസ്ഥാന ആരോഗ്യവകുപ്പും എന്‍എസ്എസും സംയുക്തമായി യുത്ത് ഫെസ്റ്റ്-2026ന്റെ
ഭാഗമായി സംഘടിപ്പിച്ച എയ്ഡ്‌സ് ബോധവല്‍ക്കരണ ജില്ലാതല ക്വിസ് മത്സരത്തില്‍ മേമുണ്ടയിലെ വിദ്യാര്‍ഥികള്‍ ഒന്നാമത്.
പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ഭഗത് തെക്കേടത്ത്, നിയ. എം എന്നിവര്‍ ഒന്നാം സ്ഥാനവും 5000 രൂപ ക്യാഷ് പ്രൈസും സ്വന്തമാക്കി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.
















