
ഓര്‍ക്കാട്ടേരി: റോട്ടറി ക്ലബ്ബിന്റെ പുതിയ വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം വിവിധ പദ്ധതി പ്രഖ്യാപനത്തോടൊപ്പം നടന്നു. ഓര്‍ക്കാട്ടേരി സീപെക് ഹാളില്‍ നടന്ന
ചടങ്ങില്‍ നിയുക്ത പ്രസിഡന്റ് വി.കെ. ബാബുരാജിനെ പ്രസിഡന്റ് പട്ടറത്ത് രവീന്ദ്രന്‍ സ്ഥാനാരോഹണം നടത്തി. രവീന്ദ്രന്‍ ചള്ളയില്‍ സെക്രട്ടറിയും രമേഷ് ബാബു പി ട്രഷററുമാണ്.
എയ്ഞ്ചല്‍സ് വടകരയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.പി. രാജന്‍ മുഖ്യാതിഥിയായി.
റോട്ടറിയുടെ ഹെല്‍ത്തി സിറ്റി- കെയര്‍ കണക്ട് പ്രോഗ്രാം, ഓര്‍ക്കാട്ടേരി ആശ്രയ പാലിയേറ്റീവ് സെന്ററിന് മെഡിക്കല്‍ കിറ്റ് നല്‍കിക്കൊണ്ട് പി.പി.രാജന്‍ നിര്‍വഹിച്ചു. പാലിയേറ്റീവിനു വേണ്ടി അനീഷ് കുമാര്‍ കിറ്റ് ഏറ്റുവാങ്ങി. ഓര്‍ക്കാട്ടേരി കെ.കെ എം. ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ദീര്‍ഘകാല ഫ്‌ലാഗ്ഷിപ് പ്രോഗ്രാം, യൂത്ത് ലീഡര്‍ഷിപ്പ് ആന്റ് കമ്മ്യൂണിക്കേഷന്‍ ഡെവലപ്‌മെന്റ് പദ്ധതി ‘മെറ്റാ മോര്‍ഫോസിസിന്റെ’ ഔദ്യോഗിക പ്രഖ്യാപനം റോട്ടറി ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോ- ഓര്‍ഡിനേറ്റര്‍ വി. പ്രജിത്ത് നിര്‍വഹിച്ചു.
റോട്ടറിയുടെ ‘ക്ലീന്‍ സിറ്റി- പ്രൗഡ് സിറ്റിസണ്‍’ സാമൂഹികക്ഷേമ
പദ്ധതി പ്രകാരം ഓര്‍ക്കാട്ടേരി ജീപ്പ് സ്റ്റാന്റ് ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രം ‘ഡ്രൈവേഴ്‌സ് ഹാവന്‍’ നവീകരണ പദ്ധതിയുടെ ലോഗോ, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ സഞ്ജിത്ത്, പ്രതിനിധി ശ്രുതി മനോജിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. സി.കെ. രാധാകൃഷ്ണന്‍, ശശീന്ദ്രന്‍ പി സി, ശിവദാസ് കുനിയില്‍, രവീന്ദ്രന്‍ കോമത്ത്, ശ്രീനിവാസന്‍ കെ, രാജേഷ് കുമാര്‍ എ.കെ, രാഘവന്‍ കെ.കെ എന്നിവര്‍ സ്ഥാനമേറ്റു.
















