
വിലങ്ങാട്: കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി 75-ാമത് വീട് നിര്‍മിച്ചു കുടുംബത്തിന് കൈമാറി.
ഉരുള്‍പൊട്ടലിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ വീടിന്റെ വെഞ്ചരിപ്പും താക്കോല്‍ദാനവും നടത്തി.
താമരശേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സിഒഡിയുടെ നേതൃത്വത്തില്‍ കോഴിക്കോട് അതിരൂപതയുടെ സഹായത്തോടെ നിര്‍മിച്ച ഭവനം കോഴിക്കോട് അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര എന്നിവര്‍ ചേര്‍ന്ന് വെഞ്ചരിച്ചു.
കെസിബിസി ആരംഭിച്ച പുനരധിവാസ പദ്ധതിയില്‍
ആദ്യം 41 വീടുകളാണ് വിഭാവനം ചെയ്തിരുന്നത്. പിന്നീട് വിവിധ രൂപതകള്‍, സന്യാസസഭകള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, സുമനസുകള്‍ എന്നിവരുടെ സഹകരണത്തോടെ താമരശേരി രൂപത പദ്ധതി വിപുലീകരിക്കുകയായിരുന്നു.
ഒന്നാം വാര്‍ഷികത്തില്‍ ആദ്യ വീടും രണ്ടാം വാര്‍ഷികത്തില്‍ 75 -ാമത്തെ വീടും കൈമാറാനായതിലൂടെ പുനരധിവാസ പ്രവര്‍ത്തനത്തില്‍ കെസിബിസി ചരിത്രം കുറിച്ചു.
















