കാര്‍ത്തികപ്പള്ളി: സേവന എളങ്ങോളി മെമ്പര്‍മാരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളായവരെ അനുമോദിച്ചു. ക്യാഷ് അവാര്‍ഡ് വിതരണം ഏറാമല
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.കുഞ്ഞബ്ദുല്ല നിര്‍വഹിച്ചു. ‘മാറുന്ന ഭക്ഷണ ശീലങ്ങളും ആരോഗ്യ രംഗത്തെ വെല്ലുവിളികളും’ എന്ന വിഷയത്തില്‍ മഹാത്മാ ദേശസേവാട്രസ്റ്റ് ചെയര്‍മാന്‍ ടി.ശ്രീനിവാസന്‍ പ്രഭാഷണം നടത്തി. സേവന പ്രസിഡന്റ് ടി.കെ.വാസു അധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞികണ്ണന്‍, ടി.കെ.രാമചന്ദ്രന്‍, പി.കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വി.സുരേഷ് സ്വാഗതം പറഞ്ഞു. മരണ വീടുകളിലേക്ക് വേണ്ടി വരുന്ന കസേര, മേശ, ലൈറ്റ് സംവിധാനങ്ങള്‍ തുടങ്ങിയവയുടെ സമര്‍പ്പണവും നടന്നു.















