തിരുവനന്തപുരം: ഡല്‍ഹിയിലെ നീറ്റ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എത്ര കേസുകള്‍ ഉണ്ടെങ്കിലും പിന്‍വലിക്കുമെന്നും ഇതിനായി ഡിജിപിക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെടെ നല്‍കിയ പരാതികള്‍ കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. കേസുകള്‍ പിന്‍വലിക്കാന്‍ പ്രതിപക്ഷ നേതാവ്
ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് നല്‍കിയ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു















