
അഴിയൂര്‍: ദേശീയപാതയില്‍ ചോമ്പാലയില്‍ കേറ്റില്‍ അണ്ടര്‍ പാസേജ് (സിയുപി) സ്ഥാപിക്കണമെന്ന ആവശ്യത്തിനായി ജനകീയ പ്രക്ഷോഭ സമിതിയുടെ സമര പന്തല്‍
ഉയര്‍ന്നു. ചോമ്പാല്‍ മിനി സ്റ്റേഡിയം പരിസരത്താണിത് തുടങ്ങിയത്. അഴിയൂര്‍, ഒഞ്ചിയം, ഏറാമല, ചോറോട്, മാഹി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നു കന്നുകാലികള്‍ ഉള്‍പെടെയുള്ള വളര്‍ത്തു മൃഗങ്ങളും വളര്‍ത്തു പക്ഷികളുമായി ആളുകള്‍ എത്തുന്നതാണ് ചോമ്പാല്‍ ബ്ലോക്ക് ഓഫീസിനോട് ചേര്‍ന്ന മൃഗാശുപത്രി. ദേശീയപാത പണി പൂര്‍ത്തീകരിക്കുന്നതോടെ മൃഗാശുപത്രിയിലേക്കും ചോമ്പാല്‍ മിനി സ്റ്റേഡിയത്തിലേക്കുമുള്ള സഞ്ചാര പാത അടയുമെന്ന ആശങ്കയില്‍ ജനപ്രതിനിധികള്‍ സാമൂഹിക രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രക്ഷോഭപാതയിലാണ്. ഇതിനു പരിഹാരമായി ബ്ലോക്ക്
ഓഫീസിന് സമീപം കേറ്റില്‍ അണ്ടര്‍ പാസേജ് അനുവദിക്കണമെന്നാണ് ആവശ്യം.
സമര പന്തല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേറ്റില്‍ പാസ് എന്ന ജനകീയ ആവശ്യം അംഗീകരിക്കാന്‍ ദേശീയ പാത അതോറിറ്റി തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ വി.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വി.കെ അനില്‍കുമാര്‍, കെ കെ ജയചന്ദ്രന്‍, പി ബാബുരാജ്, കെ പി ജയകുമാര്‍, എം പി ബാബു, പ്രദീപ് ചോമ്പാല, യു എ റഹീം, മാട്ടാണ്ടി ബാലന്‍, എ.ടി മഹേഷ്, സജീവന്‍ വാണിയംകുളം, വി എന്‍ ശ്രീകല, സുജിത്ത് പുതിയോട്ടില്‍, കവിത അനില്‍കുമാര്‍, കെ എ സുരേന്ദ്രന്‍, വി പി പ്രകാശന്‍, ടി ടി പത്മനാഭന്‍, ടി ടി രജനി, കെ പി വിജയന്‍, ടി സി രാമചന്ദ്രന്‍, അജയ് മാളിയേക്കല്‍, സി സുഗതന്‍, പുരുഷു രാമത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
















