
വടകര: ലോകനാര്‍കാവ് കര്‍ഷകസമിതി ഓണത്തിന് ബുദ്ധിമികവിന്റെ നാടന്‍കളികള്‍ ഒരുക്കുന്നു. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ആദരിക്കുന്നതിനൊപ്പമാണ്
നാടന്‍കളികളുടെ ടൂര്‍ണമെന്റ്് നടത്തുന്നതെന്ന് കര്‍ഷകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 27നു ലോകനാര്‍കാവ് കൃഷ്ണ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി പാറക്കല്‍ അബ്ദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ബുദ്ധിമികവിന്റെ ആറ് നാടന്‍ കളികളാണ് ടൂര്‍ണമെന്റില്‍ ഒരുക്കിയിട്ടുള്ളത്. കോട്ടവെട്ടല്‍, പൂജ്യം വെട്ടിക്കളം, 15 നായും മൂന്ന് പുലിയും, ഫൈവ് ഫീല്‍ഡ് കോനോ,
വാട്ടര്‍മെലന്‍ ചെസ്, നയിന്‍ മെന്‍ മോറിസ് എന്നിവയാണ് നാടന്‍ കളികള്‍. ദൂരപരിധിയോ പ്രായഭേദമോ ഇല്ലാതെ ആര്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 17-ന് മുന്‍പ് പേര് രജിസ്റ്റര്‍ചെയ്യണം. 9446320290. വിജയിക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 2,000, 1,000, 500 രൂപ പ്രൈസ് മണി ലഭിക്കും.
സമ്മാനവിതരണ ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും 10 തരം പച്ചക്കറി വിത്തുകളുടെ കിറ്റ് സൗജന്യമായി നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ കര്‍ഷക സമിതി ചെയര്‍മാന്‍ എം.പി. രവീന്ദ്രന്‍, കണ്‍വീനര്‍ ടി.കെ. മുകുന്ദന്‍, ട്രഷറര്‍ കെ.വി. മാധവന്‍നായര്‍, പി.ടി. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.
















