കൈവേലി: നരിപ്പറ്റ പഞ്ചായത്തിലെ ഗ്രന്ഥാലയങ്ങളുടെ കൂട്ടായ്മയായ അക്ഷര ഗ്രാമം കുട്ടികളുടെ കവിതാ ശില്‍പ്പശാല സംഘടിപ്പിച്ചു. വള്ളിത്തറ സി.എച്ച്.കണാരന്‍
ഗ്രന്ഥാലയത്തില്‍ നടന്ന ശില്‍പശാലയില്‍ രമേശ് ബാബു കാക്കുന്നൂര്‍ ക്ലാസെടുത്തു. വിവിധ ഗ്രന്ഥശാലകളില്‍ നിന്നായി 52 കുട്ടികളും പ്രവര്‍ത്തകരും പങ്കെടുത്ത പരിപാടിയില്‍ എ.കെ.രാജീവന്‍ അധ്യക്ഷനായി. മെമ്പര്‍ പൊന്നി സമ്മാന വിതരണം നടത്തി. സുധീര്‍.പി.കെ സ്വാഗതം പറഞ്ഞു. ക്യാമ്പുകളുടെയും മത്സരങ്ങളുടെയും ഉല്‍പ്പന്നങ്ങളായി ലഭിക്കുന്ന സര്‍ഗാത്മക രചനകളെ ഉള്‍പ്പെടുത്തി അക്ഷര ഗ്രാമം പുസ്തകം പ്രസിദ്ധീകരിക്കും.















