
കക്കട്ടില്‍: ലോക പ്രശസ്ത ഡച്ച് ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗിന്റെ ചിത്രങ്ങള്‍ വരച്ച് വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ ചരമദിനം (ജൂലായ് 29) ആചരിച്ചു. വട്ടോളി നാഷണല്‍ ഹയര്‍
സെക്കണ്ടറി സ്‌കൂളിലെ വര്‍ണതീരം ആര്‍ട്‌സ് ക്ലബ് ്‌വിദ്യാര്‍ഥികളാണ് വാന്‍ഗോഗ് ചിത്രങ്ങളിലൂടെ ഒരു യാത്ര എന്ന പരിപാടിയിലുടെ അദ്ദേഹത്തെ അനുസ്മരിച്ചത്. എച്ച്എം കെ.ഹീറ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചിത്രകലാധ്യാപകന്‍ ജി.എല്‍.ലഗേഷ് നേതൃത്വം നല്‍കി.















