വൈക്കിലശ്ശേരി: ചോറോട് ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡിലെ വൈക്കിലശ്ശേരി തെരു ശ്മശാനം-വൈക്കിലശ്ശേരി യുപി സ്‌കൂള്‍ റോഡിന്റെ ഭിത്തി ഇടിഞ്ഞു വീണു.
മാപ്ലക്കണ്ടി താഴകോടേരി താഴ തോട്ടിലേക്കാണ് കരിങ്കല്‍ ഭിത്തി ഇടിഞ്ഞു വീണത്. തോടിന്റെ കുന്നിയൂര്‍ താഴ ഭാഗത്ത് തോട്ടിലേക്ക് കരിങ്കല്ലും മണ്ണും വീണത് കാരണം വെള്ളം ഒഴുകുന്നത് തടസ്സപ്പെടുകയാണ്. പ്രധാനമന്ത്രി സഡക്ക് യോജനയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച റോഡാണിത്. ജില്ലാ പഞ്ചായത്തിന്റെ ആസ്തിരേഖയില്‍പ്പെട്ട റോഡിന്റെ അറ്റകുറ്റപണികള്‍ ചെയ്യാത്തത് വര്‍ഷങ്ങളായി. വാഹന യാത്ര ദുഷ്‌കരമായിരിക്കുകയാണ്. പഞ്ചായ അംഗം രേഷ്മ പയോളത്തില്‍ അറിയിച്ചതിനെ തുടര്‍ന്ന് ചോറോട് ഗ്രാമപഞ്ചായത്ത് എഞ്ചിനിയറിംഗ് വിഭാഗം സ്ഥലം സന്ദര്‍ശിച്ചു. അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ മെമ്പര്‍ നിര്‍ദേശിച്ചു.















