കൊയിലാണ്ടി: മധ്യവയസ്‌കന്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍. ബുധനാഴ്ച രാത്രി 9
മണിയോടെ കൊയിലാണ്ടി ഈസ്റ്റ് റോഡിലെ അടിപ്പാതയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അമ്പത്തിയഞ്ച് വയസ് തോന്നിക്കുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ട് ട്രാക്കുകള്‍ക്കിടയില്‍ ഒരാള്‍ കിടക്കുന്നത് കണ്ട കാര്യം ലോക്കോ പൈലറ്റാണ് അധികൃതരെ അറിയിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
















