നാദാപുരം: 10 വയസുകാരനെ വീട്ടിനകത്തേക്ക് വിളിച്ചു കയറ്റി പ്രകൃതി വിരുദ്ധ പീഡനവും ലൈംഗികാതിക്രമവും നടത്തിയെന്ന കേസിലെ പ്രതിക്ക് 22 വര്‍ഷം കഠിനതടവും 50,000 രൂപ
പിഴയും ശിക്ഷ. വളയം കല്ലില്‍ മഹമ്മൂദിനെയാണ് (49) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ദേവന്‍.കെ.മേനോന്‍ ശിക്ഷിച്ചത്. 2021 ഓഗസ്റ്റ് പതിനഞ്ചിന് വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രതി കുട്ടിയെ വീടിന്റെ മുകള്‍ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പ്രതിയെ വളയം പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും സിസിടിവി പരിശോധന നടത്തിയതിനെ തുടര്‍ന്ന് വിട്ടയക്കുകയുണ്ടായി. പിന്നീട് നടന്ന തുടരന്വേഷണത്തില്‍ ഇയാളെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയതിനെ തുടര്‍ന്ന് വിദേശത്ത് നിന്നെത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. വളയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ജീവന്‍ ജോര്‍ജ്, അജീഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.















