വടകര: 2024 ജൂലൈയില്‍ വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായ മാത്യുവിന്റെ രണ്ടാം ചരമവാര്‍ഷികാചരണം നാളെ (വ്യാഴം) വൈകുന്നേരം അഞ്ചിന് വടകര മുനിസിപ്പല്‍
പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കും. മാത്യുവിന്റെ കൂടെ മടപ്പള്ളി കോളജില്‍ പഠിച്ചവരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് രൂപീകരിച്ച അനുസ്മരണ സമിതിയാണ് ചടങ്ങിന് നേതൃത്വം നല്‍കുന്നത്. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരെ ഓര്‍ക്കുന്നതിനും അവരുടെ കുടുംബങ്ങള്‍ക്ക് കൂട്ടായ പിന്തുണ നല്‍കുന്നതിനുമാണ് ഈ അനുസ്മരണമെന്ന് സംഘാടകര്‍ അറിയിച്ചു. മടപ്പള്ളി കോളേജിലെ മുന്‍ അധ്യാപകരും സുഹൃത്തുക്കളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുക്കും. മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.















