
വടകര: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്റെ വേര്‍പാട് വടകരക്ക് തീരാവേദനയായി. ദുഃഖവും ആദരവുമായി
ആയിരങ്ങള്‍ അന്ത്യോപചാരം അര്‍പിക്കാന്‍ ടൗണ്‍ഹാളിലെത്തി.
നേരത്തെ അറിയിച്ചതിനേക്കാള്‍ മണിക്കൂറുകള്‍ വൈകിയാണ് മൃതദേഹം വഹിച്ചുളള വിലാപയാത്ര ടൗണ്‍ഹാളിലെത്തിയത്. അവസാനമായി ഒരു നോക്ക് കാണാന്‍ വന്‍ജനാവലി ഏറെ നേരം കാത്ത് നിന്നു. ഒട്ടേറെ പരിപാടികളില്‍ ഉദ്ഘാടകനായും പ്രാസംഗികനായും
എത്തിയ ടൗണ്‍ഹാളിലേക്കുള്ള പാലേരിയുടെ അന്ത്യയാത്ര വേദനിപ്പിക്കുന്നതായി.
ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട ആയിരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പിച്ചു. പാറക്കല്‍ അബ്ദുള്ള എംഎല്‍എ, പി.ജയരാജന്‍, വടകര മുനിസിപ്പല്‍ ചെയര്‍മാന്‍ പി.കെ.ശശി, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്‌റഫ്, രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക നേതാക്കളായ
സി.ഭാസ്‌കരന്‍, എന്‍.വേണു, ടി.പി.ഗോപാലന്‍, സൂപ്പി നരിക്കാട്ടേരി, മനയത്ത് ചന്ദ്രന്‍, എം.കെ.ഭാസ്‌കരന്‍, പ്രഫുല്‍കൃഷ്ണന്‍, പി.ഹരീന്ദ്രനാഥ്, പി.പി.രാജന്‍, കെ.ശ്രീധരന്‍, ഇ.നാരായണന്‍നായര്‍, രാജേന്ദ്രന്‍ എടത്തുംകര, ടി.രാജന്‍, സതീശന്‍ കുരിയാടി തുടങ്ങി ഒട്ടേറെ പേര്‍ ആദരാഞ്ജലി അര്‍പിച്ചു.
















