
കടമേരി: ലഹരിയില്ലാ ആയഞ്ചേരി ക്യാമ്പയിന്റെ ഭാഗമായി അഞ്ചാം വാര്‍ഡ് തല ഉദ്ഘാടനവും ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. വിമുക്തി
കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. വാര്‍ഡ് മെമ്പര്‍ ബിന്ദു.പി.കെ പരിപാടി ഉദ്ഘാടനം ചെയ്തു. എഡിഎസ് സെക്രട്ടറി സിന്ധു.ഒ.കെ അധ്യക്ഷത വഹിച്ചു. സിഡിഎസ് മെമ്പര്‍ ലീല.വി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് പി.കെ.അസീസ് ലഹരിയുടെ ദൂഷ്യഫലങ്ങള്‍, യുവതലമുറ നേരിടുന്ന വെല്ലുവിളികള്‍, ലഹരിവിമുക്ത സമൂഹം സൃഷ്ടിക്കുന്നതില്‍ കുടുംബത്തിന്റെയും പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്തം എന്നിവ വിശദീകരിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. രാഘവന്‍ ആശംസാപ്രസംഗം നടത്തി. ലഹരിവിമുക്ത സമൂഹം കെട്ടിപ്പടുക്കാന്‍ ജനകീയ പങ്കാളിത്തം അനിവാര്യമാണെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എഡിഎസ് പ്രസിഡന്റ് ജയ്ഷ.വി.എം സ്വാഗതവും വിനോദന്‍ നന്ദിയും രേഖപ്പെടുത്തി. കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.















