വടകര: പുതുപ്പണം പാലയാട്ട് നട ഹൈവേ ക്രോസില്‍ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് സമരസമിതി പ്രതിനിധികള്‍ കോഴിക്കോട് ചെന്ന് കലക്ടറെ നേരില്‍ കണ്ട് നിവേദനം
സമര്‍പ്പിച്ചു. കലക്ടറെയും എഡിഎമ്മിനെയും അടിപ്പാതയുടെ ആവശ്യകത ബോധ്യപ്പെടുത്തി. സമര സമിതിയെ പ്രതിനിധീകരിച്ച് പി.കെ.സിന്ധു, ഫസലു പുതുപ്പണം, പവിത്രന്‍.പി.എം, ശിവരാമന്‍.പി.എ, എം.കെ.ബാബുരാജ്, എ.പി.പ്രജിത്ത് എന്നിവര്‍ പങ്കെടുത്തു.















