വടകര: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധനയായ ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി
മേഖലകളിലെ സംരംഭകര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കെ.കെ.രമ എംഎല്‍എ നിര്‍വഹിച്ചു. മഴക്കാലത്ത് ഭക്ഷ്യവിഷ ബാധയും പകര്‍ച്ചവ്യാധികളും തടയുന്നതിനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷന്‍ മണ്‍സൂണ്‍ എന്ന പേരില്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മേഖലയിലെ റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മറ്റ് ഭക്ഷണശാല സംരംഭകര്‍ എന്നിവര്‍ക്കായാണ് വടകരയില്‍ പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. ജില്ലാ ആശുപത്രിയിലെ പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ ബിനോയ്.വി സംരംഭകര്‍ക്കായി ബോധവല്‍ക്കരണ ക്ലാസെടുത്തു. ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ബി.ബി.മാത്യു, വടകര മുനിസിപ്പാല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഗോപാലകൃഷ്ണന്‍, വടകര ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേന്ദ്രന്‍ കല്ലേരി എന്നിവരും വിവിധ പ്രദേശങ്ങളിലെ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. വടകര ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അമയ പരിപാടിക്ക് നേതൃത്വം നല്‍കി.















