വടകര: അധ്യാപക വിദ്യാര്‍ഥി അനുപാതം പുന:ക്രമീകരിച്ച് സര്‍വീസിലുള്ള മുഴുവന്‍ അധ്യാപകര്‍ക്കും സംരക്ഷണം നല്‍കണമെന്ന് കെപിഎസ്ടിഎ വടകര വിദ്യാഭ്യാസ ജില്ലാ
കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന നിര്‍വാഹക സമിതി അംഗം സജീവന്‍ കുഞ്ഞോത്ത് യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സി.സബിന അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.അബ്ദുറഹ്മാന്‍, റവന്യൂ ജില്ലാ ഭാരവാഹികളായ പി.പി.രാജേഷ്, പി.ജിതിന്‍ റാം, എം.മുഹമ്മദ് വാഹിദ്, എ.കെ.സുനില്‍ കുമാര്‍, ജി.പി.സുധീര്‍, വി.എം.ബിജേഷ്, ബി.സിന്ധു എന്നിവര്‍ പ്രസംഗിച്ചു.















