
വടകര: ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മൂവി ലവേഴ്സ് സംഘടിപ്പിക്കുന്ന ചലച്ചിത്ര ആസ്വാദന ക്യാമ്പ് ‘സിനിമ പാഠശാല-26’ ശനിയാഴ്ച വടകര ബിഇഎം ഹയര്‍സെക്കന്ററി
സ്‌കൂളില്‍ നടക്കും. രാവിലെ 10ന് പ്രശസ്ത സംവിധായകന്‍ പ്രതാപ് ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തൃശൂര്‍ ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകന്‍ ഷാജി ടി.യു (ഫ്രെയിം ടു ഫ്രെയിം), പ്രതാപ് ജോസഫ് (മൊബൈല്‍ ഫോണ്‍ സിനിമ നിര്‍മാണം), ജോബിഷ് വി.കെ (തിരക്കഥ രചന) എന്നിവരുടെ ക്ലാസും സംവാദവും ഉണ്ടായിരിക്കും. വൈകുന്നേരം 4.30 ന് സമാപന സമ്മേളനത്തില്‍ ഷാജി ടി.യു വിദ്യാര്‍ഥികള്‍ക്കു സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. വടകര താലൂക്കിലെ 20 സ്‌കൂളുകളില്‍ നിന്നുള്ള 70 വിദ്യാര്‍ഥികളും അധ്യാപകരുമടക്കം നൂറിലേറെ പേര്‍ ക്യാമ്പില്‍ പങ്കെടുക്കും.
















