
കൊച്ചി: ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടന് മമ്മൂട്ടി രംഗത്ത്. യുവാക്കളെ കേള്‍ക്കാന്‍ അധികാരികള്‍
തയ്യാറാകണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ നടത്തിയ പ്രതികരണത്തില്‍ മമ്മൂട്ടി കുറിച്ചത്.
രാജ്യത്തെ ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖരാണ് വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്ത് വന്നത്. മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും നേരത്തെ പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. നടന്മാരായ ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കുഞ്ചാക്കോ ബോബന്, കാളിദാസ് ജയറാം, ജോജു ജോര്‍ജ്, നടിമാരായ, മഞ്ജുവാര്യര്‍, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, നിഖില വിമല്‍, വിസ്മയ മോഹന്‍ലാല്‍ എന്നിവരും വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ രംഗത്ത് വന്നിരുന്നു. രാജ്യത്തെ ചലച്ചിത്ര മേഖലയില്‍ നിന്ന് ഉള്‍പ്പെടെയുള്ള നിരവധിപേരാണ് ജന്തര്‍ മന്തറില്‍ പ്രക്ഷോഭത്തിന് പിന്തുണയുമായി നേരിട്ട് എത്തിയത്.
















