കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നഗരസഭയിലെ 22-വര്‍ഡ് നടേരി തെറ്റിക്കുന്ന് സ്വദേശിയായ 49കാരനാണ് രോഗബാധ.
ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാള്‍ ജലാശയങ്ങളില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായത്. ഇവിടുത്തെ കിണറിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സ്ഥലത്തും പരിസരപ്രദേശങ്ങളിലും ക്ലോറിനേഷന് നടത്തിയിട്ടുണ്ട്. ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാണ്.
















