വടകര: ചെമ്മരത്തൂര്‍ സന്തോഷ്മുക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയോത്സവം 2026 സംഘടിപ്പിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ
അനുമോദിച്ചു. പരിപാടി യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ആര്‍.ഷഹിന്‍ ഉദ്ഘാടനം ചെയ്തു. ഒ.പി.രാജന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍ മുഖ്യപ്രഭാഷണം നടത്തി. തിരുവള്ളുര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിത മണക്കുനി ഉപഹാരസമര്‍പ്പണം നടത്തി. വി.കെ.സതീശന്‍, വി.കെ.ഇസ്ഹാഖ്, വി.വി.പ്രദീപ്, രഞ്ജിനി വെള്ളാച്ചേരി, സുധീഷ് കോമത്ത്, പ്രതീഷ് കോട്ടപ്പള്ളി, കെ.കെ.ഗോപാലന്‍, രാജന്‍.പി.എസ് എന്നിവര്‍ പ്രസംഗിച്ചു.















