വടകര: കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ അഖിലേന്ത്യാ കിസാന്‍ സഭ വടകരയില്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക
വിരുദ്ധ നയങ്ങള്‍ തിരുത്തുക, രാസവളം സബ്‌സിഡി പുന:സ്ഥാപിക്കുക, വിലവര്‍ധന പിന്‍വലിക്കുക, വളത്തിന്റെ ലഭ്യത ഉറപ്പു വരുത്തുക, കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ഹെഡ് പോസ്റ്റ് ഓഫീസിനടുത്ത് പോലീസ് തടഞ്ഞു. മാര്‍ച്ചിനുശേഷം നടത്തിയ ധര്‍ണ അഖിലേന്ത്യാ കിസാന്‍ സഭാ ജില്ലാ സെക്രട്ടറി രജീന്ദ്രന്‍ കപ്പള്ളി ഉദ്ഘാടനം ചെയ്തു. എം.ടി.രാജന്‍ അധ്യക്ഷത വഹിച്ചു. ആര്‍.സത്യന്‍, സി.രാമകൃഷ്ണന്‍, ഇ.കെ.രാധാകൃഷ്ണന്‍, സി.എച്ച്.ദിനേശന്‍, സന്തോഷ് കക്കാട്ട്, കെ.ഗംഗാധരക്കുറുപ്പ്, ജലീല്‍ ചാലക്കണ്ടി, കെ.രജിത്ത്, എം.പി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.















