അരൂര്‍: കെഎസ്‌കെടിയു അരൂര്‍ മേഖലാ സമ്മേളനം സംസ്ഥാന കമ്മറ്റി മെമ്പര്‍ സി.കെ.സജീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.ധനേഷ് അധ്യക്ഷനായി. കെ.പി.ബാലന്‍, കെ.അച്ചുതന്‍, ഒ.അശോകന്‍, ടി.പി.അനീഷന്‍, വി.പി.ഗീത തുടങ്ങിയവര്‍
സംസാരിച്ചു. പഴയ കാല നേതാക്കളെയും സമരസഖാക്കളെയും ആദരിച്ചു. വി.പി.ശ്യാംലാല്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: എം.ധനേഷ് (പ്രസിഡന്റ്), ഒ.രമേശന്‍ (സെക്രട്ടറി).















