വടകര: കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ സമാനതകളില്ലാത്ത സേവന പ്രവര്‍ത്തനം നടത്തി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന്
മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനസമ്പര്‍ക്ക പരിപാടികളിലൂടെ സാധാരണക്കാരന്റെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തനം നടത്തുവാനും അദ്ദേഹത്തിന് കഴിഞ്ഞു. വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളമടക്കമുള്ള വന്‍വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു. അനുസ്മരണ സമ്മേളനത്തില്‍ ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ കുരിയാടി അധ്യക്ഷത വഹിച്ചു. അഡ്വ. ഐ.മൂസ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. ഇ.നാരായണന്‍ നായര്‍, കെ.പി.കരുണന്‍, പി.സുകുമാരന്‍, വി.കെ.പ്രേമന്‍, പി.എസ്.രഞ്ജിത്ത്, സുധീഷ് വള്ളില്‍, നല്ലാടത്ത് രാഘവന്‍, വി.ആര്‍.ഉമേശന്‍, പി.രജനി, പി.പി.കമറുദ്ദീന്‍, ബിജുല്‍ ആയാടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.















