വടകര: ജില്ലാ ആശുപത്രിയിലെ കരാര്‍ ജീവനക്കാരെ അന്യായമായി പിരിച്ചുവിടുന്ന നടപടിക്കെതിരെ സിഐടിയു വടകര ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ ആശുപത്രിയിലേക്ക്
പ്രതിഷേധ മാര്‍ച്ച് നടത്തി. പത്തും പതിനഞ്ചും വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവരെ പിരിച്ചു വിട്ട്, സ്വന്തക്കാരെ പിന്‍വാതിലിലൂടെ കുത്തിനിറക്കാനുള്ള നടപടിക്കെതിരായാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഇപ്പോള്‍ നടത്തുന്ന ഇന്റര്‍വ്യൂ പ്രഹസനം ആശുപത്രിയുടെ താളംതെറ്റിക്കുമെന്നും സിഐടിയു ഇതിനെ അങ്ങേയറ്റത്തെ ആശങ്കയോടെയാണ് നോക്കി കാണുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രതിഷേധ മാര്‍ച്ച് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.മമ്മു ഉദ്ഘാടനം ചെയ്തു. വേണു കക്കട്ടില്‍ അധ്യക്ഷനായി. വി.കെ.വിനു, പി.സി.സുരേഷ്, എന്‍.സുരേഷ്, എ.ബിന്ദു എന്നിവര്‍ സംസാരിച്ചു. കെ.ടി.പ്രേമന്‍, എം.പി.സുരേഷ് ബാബു, വി.എം.രാജന്‍, സി.വത്സകുമാര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.















