
കൊയിലാണ്ടി: ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. പൊയില്‍ക്കാവ് കോളൂര്‍കുന്ന് ഗംഗാധരന്റെ മകന്‍ ജിതിന്‍ (28) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. റെയില്‍വേ പോലീസും ബന്ധപ്പെട്ട
അധികൃതരും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.















