കുറ്റ്യാടി: നരിപ്പറ്റ വില്ലേജില്‍ സെന്‍സസ് ഡ്യൂട്ടിക്കെത്തിയ അധ്യാപികയോട് വീട്ടുകാരന്‍
അപമര്യാദയായി പെരുമാറിയതായി പരാതി. വള്ളിയാട് സ്വദേശിനിക്കാണ് നരിപ്പറ്റ പതിനേഴാം വാര്‍ഡിലെ ഒരു വീട്ടില്‍ നിന്ന് മോശം അനുഭവമുണ്ടായത്.
സെന്‍സസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടയില്‍ വീട്ടുകാരന്‍ വളരെ മോശമായി സംസാരിക്കുകയും വ്യക്തിഹത്യ നടത്തുകയും സ്ത്രീത്വത്തെ അപമാനിക്കുംവിധം വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തതായാണ് പരാതി. മാന്യമായി
സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ ഭീഷണി സ്വരം ആവര്‍ത്തിച്ചു. സെന്‍സസ് ഡ്യൂട്ടി തുടരാന്‍ പറ്റാത്തവിധം ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപിക കുറ്റ്യാടി പോലീസില്‍ പരാതി നല്‍കി. കലക്ടര്‍ക്കും റൂറല്‍ എസ്പിക്കും ടീച്ചര്‍ പരാതി നല്‍കിയിട്ടുണ്ട്.
















