
വടകര: സംസ്‌കാരസാഹിതി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായന മാസാചരണത്തിന്റെ ഭാഗമായി ചോറോട് എരപുരം മാപ്പിള എല്‍പി സ്‌കൂളില്‍ വായനവേദി
സംഘടിപ്പിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസെടുത്തു. കുട്ടികള്‍ക്കും സ്‌കൂള്‍ ലൈബ്രറിയിലേക്കും പുസ്തകങ്ങള്‍ നല്‍കി. സംസ്‌കാരസാഹിതി സംസ്ഥാന ജന. സെക്രട്ടറി സുനില്‍ മടപ്പള്ളി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ ബാബു ബാലവാടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ നിര്‍വാഹക സമിതി അംഗം ഒ. സിന്ധു രാജന്‍ ബാലസാഹിത്യ പുസ്തകങ്ങള്‍ വിതരണം ചെയ്തു. പ്രധാന അധ്യാപിക ബിഞ്ജു.എസ്, അധ്യാപകരായ മുസ്തഫ. സി.വി, സാജിത.എം എന്നിവര്‍ പ്രസംഗിച്ചു.
















