
ടെക്‌സസ്: ലോകകപ്പിന്റെ ആവേശകരമായ സെമിഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ 2-0ന് തകര്‍ത്ത് സ്‌പെയിന്‍ ഫൈനലില്‍ പ്രവേശിച്ചു.
യൂറോ ചാമ്പ്യന്മാരായ സ്പെയിനിന് വേണ്ടി മൈക്കൽ ഒയർ സബാലും (പെനാല്‍റ്റി) പെട്രോ പോറോയുമാണ് ഗോളുകൾ നേടിയത്. ഒയർ സബാൽ 22ാം മിനിട്ടിലും പെട്രോ പോറോ 58ാം മിനിട്ടിലും ഗോൾ സ്കോർ ചെയ്തു. ഇത് രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പിന്‍റെ കലാശ പോരിനെത്തുന്നത്. 2010ൽ ഫൈനലിലെത്തിയ സ്പെയിൻ നെതർലൻഡ്സിനെ തോൽപ്പിച്ച്
കിരീടം സ്വന്തമാക്കിയിരുന്നു
ടെക്‌സസിലെ ആര്‍ലിംഗ്ടണിലുള്ള എ ടി & ടി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമിയില്‍
പൂര്‍ണ മേധാവിത്വം പുലര്‍ത്തിയാണ് സ്‌പെയിന്‍ വിജയം പിടിച്ചെടുത്തത്. പെനാല്‍റ്റി ഉള്‍പെടെയുള്ള ഗോളുകള്‍ക്കാണ് യുവനിരയടങ്ങിയ സ്‌പെയിന്റെ വിജയം.
ഫ്രഞ്ച് താരം ലൂകാസ് ഡിഗ് സ്‌പെയിന്റെ യുവവിസ്മയം ലാമിന്‍ യമാലിനെ 22ാം മിനിട്ടില്‍ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. കിക്ക് എടുത്ത ഒയർ സബാല്‍ പന്ത് ഫ്രഞ്ച് ഗോള്‍കീപ്പര്‍ മൈക്ക് മൈഗ്‌നനെ മറികടന്ന്
വലയിലെത്തിച്ചു. രണ്ടാം പകുതിയില്‍ സ്‌പെയിന്റെ ആക്രമണത്തിനൊടുവില്‍ ഡിഫെന്‍ഡറായ പെഡ്രോ പോറോ ഉതിര്‍ത്ത മനോഹരമായ ഷോട്ട് ഫ്രാന്‍സിന്റെ വല കുലുക്കി സ്‌പെയിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ നേതൃത്വത്തില്‍ ഫ്രാന്‍സ് തിരിച്ചടിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും സ്‌പെയിനിന്റെ പ്രതിരോധനിരയെയും ഗോള്‍കീപ്പര്‍ ഉണൈ
സൈമണിനെയും മറികടക്കാന്‍ അവര്‍ക്കായില്ല. ഫ്രഞ്ച് താരങ്ങളുടെ പല ശ്രമങ്ങളും ഓഫ്സൈഡ് കെണിയില്‍ വീഴുകയും ചെയ്തു. തിരിച്ചടിക്കാനുള്ള കടുത്ത സമ്മർദ്ദത്തിൽ ഫ്രഞ്ച് നിര അക്ഷമരാകുന്നത് അവസാന മിനിറ്റുകളിൽ കണ്ടു. 85-ാം മിനിറ്റിൽ പന്ത് തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ സ്പാനിഷ് ഗോളി ഉണൈ സൈമണിനെ ഫൗൾ ചെയ്തതിന് എംബാപ്പെക്ക് റഫറി മഞ്ഞക്കാർഡ് നൽകി. 87-ാം മിനിറ്റിൽ യമാലിന്റെ ഫൗളിൽ നിന്ന് പെനാൽറ്റി ബോക്സിന് തൊട്ടുപുറത്തുനിന്നും എംബാപ്പെ എടുത്ത ഫ്രീകിക്ക് ടാർഗറ്റിൽ
എത്താതെ പുറത്തേക്ക് പോയതോടെ ഫ്രാൻസിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു.
ജൂലൈ 19-ന് ന്യൂയോര്‍ക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ സ്‌പെയിന്‍ കിരീടത്തിനായി പൊരുതും. രണ്ടാം സെമിഫൈനലിലെ അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടത്തിലെ വിജയികള്‍ ഫൈനലില്‍ സ്‌പെയിനിനെ നേരിടും
ജൂലൈ 18-ന് മിയാമിയില്‍ നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഫ്രാന്‍സ് മത്സരിക്കും.
















