
മണിയൂര്‍: ലഹരിക്കെതിരെ സന്ദേശമുയര്‍ത്തി പതിയാരക്കരയിലെ ചെറുപ്പക്കാര്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ‘പോര്‍ച്ചുഗല്‍ ഗ്ലാഡിയേറ്റേഴ്‌സ്’ കിരീടം ചൂടി.
നവോദയ സോറോ ടര്‍ഫില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ സ്‌പെയിന്‍ ബ്രദേഴ്‌സ് അനക്കരയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് പോര്‍ച്ചുഗല്‍ ജേതാക്കളായത്.
യുവതലമുറയെ ലഹരിയില്‍ നിന്ന് അകറ്റി കായികരംഗത്തേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് നാട്ടിലെ യുവാക്കള്‍ ഈ ടൂര്‍ണമെന്റ് ഒരുക്കിയത്. വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.
















