
കൊയിലാണ്ടി: ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ മുയ്തായ് ചാമ്പ്യന്‍ഷിപ്പില്‍ 67 കിലോഗ്രാം വിഭാഗത്തില്‍ കൊയിലാണ്ടി സ്വദേശി അനന്യക്ക് സ്വര്‍ണം. നാല് വര്‍ഷത്തെ കഠിന
പരിശീലനത്തിന്റെ ഫലമായാണ് ഈ മികച്ച നേട്ടം. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി പങ്കെടുത്ത മത്സരത്തില്‍ തന്നെ സ്വര്‍ണം സ്വന്തമാക്കാന്‍ കഴിഞ്ഞത് ശ്രദ്ധേയമായി.
കായികരംഗത്ത് മാത്രമല്ല, പഠനത്തിലും അനന്യ മികവ് തെളിയിച്ചിട്ടുണ്ട്. കൊയിലാണ്ടി മാപ്പിള ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു സയന്‍സ് വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും 98% മാര്‍ക്കോടെ എ പ്ലസ് വിജയം നേടിയിട്ടുണ്ട് ഈ മിടുക്കി.
ഇനി ഓഗസ്റ്റില്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ മുയ്തായ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള ഒരുക്കത്തിലാണ് അനന്യ.
















