
ചെമ്മരത്തൂര്‍: ചിന്തയെ നവീകരിക്കാന്‍ വായന അനിവാര്യമാണെന്നും പുതുതലമുറ
പരാജയങ്ങളെ നേരിടാനുള്ള കരുത്ത് പുസ്തകങ്ങളില്‍നിന്നു സമ്പാദിക്കണമെന്നും എഴുത്തുകാരന് രമേശ് കാവില്‍. ചിന്താശേഷി നഷ്ടപ്പെട്ട ജനത നാടിനു ഭാരമായിത്തീരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെമ്മരത്തൂര്‍ പതിയാര്‍ ഗ്രന്ഥാലയം സംഘടിപ്പിച്ച വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് വീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. തിരുവള്ളൂര്‍ പഞ്ചായത്ത്
പ്രസിഡന്റ് എല്‍.വി. രാമകൃഷ്ണന് മുഖ്യാതിഥിയായി. പഞ്ചായത്തംഗം ടി.എച്ച്.പ്രസീമ, ജില്ലാലൈബ്രറി കൗണ്‍സില്‍ അംഗം പ്രഭാകരന്, കെ കെ നാരായണന്, വി ബാലനാരായണന്‍, ആര് വി രജീഷ്, കെ കെ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. ചന്ദ്രന് പുതുക്കുടി സ്വാഗതവും എന്‍ ഭാസ്കരന് നന്ദിയും പറഞ്ഞു.
















