വടകര: എസ്എന്‍ഡിപി നേതാവും വടകരയിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും വ്യാപാര പ്രമുഖനുമായ പി.എം.രവീന്ദ്രന് കണ്ണീരില്‍ കുതിര്‍ന്ന
യാത്രാമൊഴി. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മേപ്പയിലെ വിട്ടുവളപ്പില്‍ സംസ്‌കരിച്ചു. ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട ആയിരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. ശനിയാഴ്ച ഉച്ചയോടെ അന്തരിച്ച രവീന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തന്റെ സ്ഥാപനമായ കെഎസ്എസിലും വടകര എസ്എന്‍ഡിപി ഓഫീസിലും ഗുരുമന്ദിരത്തിലും ശ്രീനാരായണ സെക്കന്ററി സ്‌കൂളിലും ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് വെച്ചിരുന്നു. പിന്നീടാണ് മേപ്പയിലെ വീട്ടില്‍ എത്തിച്ചത്. നിലക്കാത്ത ജനപ്രവാഹമായിരുന്നു വീട്ടില്‍. അന്തിമോപചാരം അര്‍പ്പിക്കാന്‍ ഷാഫി പറമ്പില്‍ എംപി,
എംഎല്‍എമാരായ കെ.പ്രവീണ്‍ കുമാര്‍, കെ.എം.അഭിജിത്ത്, വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി, രാഷ്ട്രീയ നേതാക്കളായ പി.ഗവാസ്, അഡ്വ. ഐ.മൂസ, സതീശന്‍ കുരിയാടി, പ്രദീപ് ചോമ്പാല, പുറന്തോടത്ത് സുകുമാരന്‍, സി.ഭാസ്‌കരന്‍ അടക്കം നിരവധി പേരെത്തി. സംസ്‌കാര ചടങ്ങിന് ശേഷം നടന്ന അനുശോചന യോഗത്തില്‍ എസ്എന്‍ഡിപി നേതാവ് കെ.ഹരിമോഹന്‍ അധ്യക്ഷത വഹിച്ചു. പി.മോഹനന്‍, സി.ആര്‍.പ്രഫുല്‍ കൃഷ്ണ, എന്‍.വേണു, അരയാക്കണ്ടി സന്തോഷ്, പി.പി.രാജന്‍, സി.രാമകൃഷ്ണന്‍, എടയത്ത് ശ്രീധരന്‍, എം.അബ്ദുള്‍ സലാം, ബാബു പൂതംപാറ തുടങ്ങിയവര്‍ സംസാരിച്ചു.















