കുറ്റ്യാടി: അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനും മുന്‍ പ്രവാസിയുമായ കുറ്റ്യാടി ചെറിയ കണ്ടിയില്‍ വീട്ടില്‍ കെ.എസ്.ഉമ്മര്‍ (84) അന്തരിച്ചു. അഗതികളായ പെണ്‍കുട്ടികള്‍ക്ക്
വിവാഹത്തിന് സ്വര്‍ണമുള്‍പ്പെടെ നല്‍കി സഹായിക്കുമായിരുന്നു. നിര്‍ധനരായ വിധവകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുകയും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. കുറ്റ്യാടി ബസ് സ്റ്റാന്റിനായി രണ്ട് ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കിയ ഉമ്മര്‍ മതേതര സൗഹാര്‍ദം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എല്ലാ വര്‍ഷവും നോമ്പുതുറ സംഘടിപ്പിച്ചിരുന്നു. ഭാര്യ: മറിയം (കയ്യാലക്കല്‍). മക്കള്‍: അഫ്‌സല്‍ ഷാജഹാന്‍, ഫാസില്‍ ഷാജഹാന്‍, ഫായിസ് ഷാജഹാന്‍, ഫൗസിയ സുബൈര്‍, ഫര്‍ഹ ഹഫ്‌സല്‍, നാഫില യൂനുസ്, ബഹ്ജ ഫഹദ്. മരുമക്കള്‍: സുബൈര്‍, ഹഫ്‌സല്‍, യൂനുസ്, ഫഹസത്ത്. സഹോദരങ്ങള്‍: കെ.എസ്.കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, മൊയ്തു, അന്ത്രു, ഇബ്രായിക്കുട്ടി, കദീശ, കുഞ്ഞിപ്പാത്തു, മറിയം.















