കക്കട്ടില്‍: കുന്നുമ്മല്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം.ജമീല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്
പ്രസിഡന്റ് കെ.ടി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന സുരേഷ്, കൃഷി അസി. ഡയരക്ടര്‍ ഇ.കെ.നൗഷാദ്, കൃഷി ഓഫീസര്‍ അനുഷ്‌ക പവിത്രന്‍, വാര്‍ഡ് അംഗം ഷീന പ്രകാശ്, ജനപ്രതിനിധികളായ മിനി സുധീര്‍, എന്‍.വി.ചന്ദ്രന്‍, എലിയാറ ആനന്ദന്‍, എം.ടി.രവീദ്രന്‍, ശ്രീബിഷ, എന്‍.കെ.നസീര്‍, ആര്‍.ലിനി, പി.ടി.കെ.രാധ എന്നിവര്‍ പ്രസംഗിച്ചു. പച്ചക്കറി വിത്തുകളുടെയും ഫലവൃഷത്തൈകളുടെയും വിതരണവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍വഹിച്ചു. കാര്‍ഷികോപകരണങ്ങളുടെയും വൃക്ഷത്തൈകളുടെയും പ്രദര്‍ശനവും വില്‍പനയുമാണ് ചന്തയില്‍ നടക്കുന്നത്.















