തട്ടോളിക്കര: യുവധാര കലാവേദി ഫിലിം സൊസൈറ്റി നിര്‍മിച്ച മിനി തിയേറ്റര്‍ തുറന്നു. കുട്ടികള്‍ക്ക് കളിക്കാന്‍ നിര്‍മിച്ച സ്ഥലത്തോട് ചേര്‍ന്ന ഹാളിലാണ് മിനി തിയറ്റര്‍. ഇതിന്റെ
ഉദ്ഘാടനം പ്രശസ്ത സിനിമ നിരൂപകന്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ നിര്‍വഹിച്ചു. കലാവേദി പ്രസിഡണ്ട് നിമിഷാ വിശ്വന്‍ അധ്യക്ഷത വഹിച്ചു. ഫിലിം സെക്രട്ടറി സോമസുന്ദരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുരേന്ദ്രന്‍ കാവുത്യട് വിവിധ അക്കാദമിക്ക് പരീക്ഷകളില്‍ പ്രശസ്ത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. സുദര്‍ശനന്‍, ഷാജി.കെ കൊളറാട്, സുധീര്‍കുമാര്‍, ഫാല്‍കെ പ്രേമന്‍, വാര്‍ഡ് മെമ്പര്‍ ശശികുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി രഞ്ജിത്ത് സ്വാഗതം പറഞ്ഞു. ചടങ്ങിനു ശേഷം സത്യജിത് റേയുടെ സിനിമാപ്രദര്‍ശനം നടന്നു.















