മണിയൂര്‍: കനിവിന്റെ നേതൃത്വത്തില്‍ മണിയൂരിനെ ലഹരിയില്‍ നിന്ന് മോചിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ കുന്നത്തുകര, ചെല്ലട്ടുപൊയില്‍
വാര്‍ഡുകളില്‍ നടത്തുന്ന ക്യാമ്പയിന്‍ തുടങ്ങി. കുന്നത്തുകരയില്‍ പാറക്കല്‍ അബ്ദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍പേഴസണും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ദിന്‍ഷ.കെ അധ്യക്ഷത വഹിച്ച യോഗത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് റഖീബ്.ടി പ്രൊജക്റ്റ് അവതരണം നടത്തി. ലഹരിക്കെതിരെ കവിത രചിച്ച പ്രാട്ടില്‍ അമ്മദ്, സലീന ഫഹദ് എന്നിവരെ ആദരിച്ചു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷഹബത്ത് ജൂന, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.എന്‍.മനോജ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.കെ.ഹഫ്‌സത്ത്, പയ്യോളി സബ് ഇന്‍സ്‌പെക്ടര്‍ അനന്ത കൃഷ്ണന്‍, വടകര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിനു ജെയ്, രാഷ്ടീയ, സാംസ്‌കാരിക, മത പ്രതിനിധികളായ കാരളത്ത് പോക്കര്‍ ഹാജി, ഷഫീഖ്.കെ.കെ.സി, ടി.എം.സത്യന്‍, സി.ടി.ബാബുരാജ്, മനോജ് കുന്നത്തുകര, കൂമുള്ളില്‍ കുഞ്ഞിമൊയ്തീന്‍, പി.മൊയ്തീന്‍, കെ.റസാഖ്, വി.പി.അനീഷ് കുമാര്‍, ടി.എം.സുലൈമാന്‍ ഹാജി, എം.പി.കെ.രമേശന്‍, കെ.കെ.യൂസഫ്, എസ്.ആര്‍.ഖാന്‍, ജബ്ബാര്‍, കൈപുറത്ത് നാസര്‍, ടി.നാണു, റസാഖ് മൂഴിക്കല്‍, കെ.കെ.സി.മൊയ്തീന്‍, പി.കെ.കെ.അബ്ദുള്ള, വി.എം.ബഷീര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പ്രെഫ. കെ.സി.സലിം സ്വാഗതവും കാരാളത്ത് അമ്മദ് നന്ദിയും പറഞ്ഞു.















