വടകര: താഴെഅങ്ങാടിയിലെ പെരിങ്ങാടി വയലില്‍ തറവാട്ടുകാരായ 32 കുട്ടികള്‍ വിവിധ മേഖലകളില്‍ ഉന്നത നേട്ടം കൈവരിച്ചത് അഭിമാനമായി. ഈ മിടുക്കരെ തറവാടില്‍ നടന്ന
ചടങ്ങില്‍ അനുമോദിച്ചു. വടകര വില്ലേജ് ഓഫീസര്‍ എം.സി.അബ്ദുള്‍ റഹീം ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സഫീറ അധ്യക്ഷത വഹിച്ചു. തറവാട് കാരണവന്മാരായ പി.വി.സി.മമ്മു, അബ്ദുറഹ്മാന്‍ മക്ക എന്നിവര്‍ വിജയികള്‍ക്ക് മൊമെന്റോ നല്‍കി. യൂനുസ്, ഷഫ്‌നസ് എന്നിവര്‍ സംസാരിച്ചു. അന്‍വര്‍, ജലീല്‍, നൗഫര്‍, റയീസ് മുസ്ലിയാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.















