ഓര്‍ക്കാട്ടേരി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടച്ചേരി പോലീസും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഓര്‍ക്കാട്ടേരി മര്‍ച്ചന്‍സ് അസോസിയേഷന്റെയും ആശാ
ഹോസ്പ്പിറ്റലിന്റെയും സഹകരണത്തോടെ ഓര്‍ക്കാട്ടേരിയില്‍ നിന്ന് എടച്ചേരിയിലേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചു. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.കുഞ്ഞബ്ദുള്ള ഫ്‌ലാഗ് ഓഫ് ചെയ്ത് കുട്ടയോട്ടത്തില്‍ വിദ്യാര്‍ഥികളും പോലീസ് സേനാംഗങ്ങളും പങ്കെടുത്തു കെകെഎം ജിഎച്ച്എസ്എസിലെ കുട്ടികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. എടച്ചേരി ഐപി മെല്‍ബിന്‍ ജോസ് അധ്യക്ഷത വഹിച്ചു. മോട്ടി, കെ.ഇ.ഇസ്മായില്‍, ഡോ. നിസാര്‍, സുരേന്ദ്രന്‍, ബാബു, ചന്ദ്രന്‍, സജീവന്‍ എന്നിവര്‍ സംസാരിച്ചു. എസ്‌ഐ വിപിന്‍രാജ്
സ്വാഗതം പറഞ്ഞു. കൂട്ടയോട്ടത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും എസ്പിസി കേഡറ്റുകള്‍ക്കും സര്‍ട്ടിഫിക്കറ്റും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന പോസ്റ്റര്‍ രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഗോപാലന്‍ വിതരണം ചെയ്തു. എസ്‌ഐ വിപിന്‍ രാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എഎസ്‌ഐമാരായ രാജേഷ്, രതീഷ് പടിക്കല്‍, എസ്‌സിപിഒമാരായ ഷനോജ്, അനീഷ്, സിപിഒമാരായ ശാരിക, ശാലിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.















