
കക്കട്ടില്‍: ആത്മാവിഷ്‌കാരത്തിലൂടെ സംഗീതത്തിന് കാലോചിതമായ പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ സംഗീത കലാകാരന്മാര്‍ക്ക് കഴിയണമെന്ന് പ്രശസ്ത സംഗീതജ്ഞന്‍ വി.ടി.മുരളി
പ്രസ്താവിച്ചു. മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയില്‍ നിന്നു സംഗീത ബിരുദത്തില്‍ ഒന്നാം റാങ്കു കരസ്ഥമാക്കിയ ഗൗരീകൃഷ്ണ എലിയാറയ്ക്ക് ചാരുത ചാരിറ്റബിള്‍ ട്രസ്റ്റ് കക്കട്ടില്‍ നല്‍കിയ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധതലങ്ങളില്‍ പ്രശസ്ത വിജയം കൈവരിച്ച ഡോ: നിവേദ്, സിയ
എ.എസ്, അരുദ്ര.ഒ.പി, ജഗന്നാഥ് കണ്ണങ്കാട്ടില്‍ എന്നിവരെയും യോഗം അനുമോദിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ ഓര്‍മ റഫീഖ് അധ്യക്ഷത വഹിച്ചു. രാജഗോപാലന്‍ കാരപ്പറ്റ, പി.പി. അശോകന്‍ , വി.വി. പ്രഭാകരന്‍, പപ്പന്‍ നരിപ്പറ്റ, ഇ.പി. സജീവന്‍, വി.പി.കൃഷ്ണന്‍, രാജന്‍ വടയം, വി.വി. വിനോദന്‍, കെ കെ രാഘവന്‍, എം എം രാധാകൃഷ്ണന്‍, വി.രാജന്‍, ആര്‍.പി. വിനോദന്‍, സുധാകരന്‍ കക്കട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
















