
വടകര: പാസ്‌പോര്‍ട്ട് സേവന നിരക്കുകളില്‍ കേന്ദ്രം വരുത്തിയ ഭീമമായ വര്‍ധനവ് പുനഃപരിശോധിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്ബ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പാസ്
പോര്‍ട്ടിന്റെയും അനുബന്ധ സേവനങ്ങളുടെയും നിരക്ക് വര്‍ധന തൊഴിലന്വേഷകരുടെ ജിവിതം ദുരിതപൂര്‍ണമാക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡണ്ട് ഷഫീക്ക് തറോപ്പൊയില്‍ അധ്യക്ഷത വഹിച്ചു. പി.റാഷിദ്, യൂസഫ് പള്ളിയത്ത്, പ്രദീപ് ചോമ്പാല, പി കെ സനീഷ്, പി എം നിയാസ്, കെ ജുനൈദ്, എം കെ റാഫി, മനോജ് ആവള, അബ്ദുള്‍ കരീം തീരുവള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.
















