കുറ്റ്യാടി: സമൂഹത്തെ ഗ്രഹിച്ചു കൊണ്ടിരിക്കുന്ന ലഹരി നിര്‍മാര്‍ജനം ചെയ്യാന്‍ എല്ലാ മനുഷ്യസ്‌നേഹികളും ഒരുമിച്ച് നില്‍ക്കണമെന്ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ പറഞ്ഞു. കേരള സര്‍ക്കാരിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍ നാര്‍ക്കോ ഹണ്ട് ‘ പരിപാടികളുടെ ഭാഗമായി
കുറ്റ്യാടിയില്‍ നടന്ന കൂട്ടയോട്ടം, ഫ്‌ലാഷ് മോബ്, മോണോ ലോക് പ്രദര്‍ശനം, ബോധവല്‍ക്കരണ ക്ലാസ് എന്നിവയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ലഹരി വിരുദ്ധ ദിനത്തില്‍ പോലീസിന്റെ നേതൃത്വത്തില്‍ കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്പിസി സ്‌കൗട്ട് ഗൈഡ് എന്‍എസ്എസ് ദുരന്തനിവാരണ സേന, ജെസിഐ തുടങ്ങിയവരുടെ സഹകരണത്തോടുകൂടിയായിരുന്നു പരിപാടികള്‍. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സിഐ എം.പി.ഷാജി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സെഡ്.എ.അന്‍വര്‍ ഷമീം, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷജില്‍ കുമാര്‍, പിടിഎ പ്രസിഡണ്ട് റഫീഖ്.വി.കെ, മദര്‍ പിടിഎ പ്രസിഡണ്ട് സബിന മോഹന്‍, ഡോ. പ്രജിത്ത്, രംഗീഷ് കടവത്ത്, ഹെഡ്മിസ്ട്രസ് കെ.സെലീന എന്നിവര്‍ സംസാരിച്ചു.















