വടകര: ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് കഴിഞ്ഞ അധ്യയന വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും
എല്‍എസ്എസ്, യുഎസ്എസ് ജേതാക്കളെയും സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര്‍ നേടിയവരെയും ജെആര്‍സി ലെവല്‍ പരീക്ഷ പാസായ വിദ്യാര്‍ഥികളെയും അനുമോദിച്ചു. ലൗറല്‍സ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി വടകര പോലീസ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ കെ.കെ.ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ വി.ദീപ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറി സുഗുണേഷ് കുറ്റിയില്‍, പിടിഎ പ്രസിഡന്റ് കെ.മനീഷ്, ടി.സുമതി, എം.ബിന്ദു, ടി.വി.രാജീവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പാള്‍ ദിനേഷ് കരുവാന്‍കണ്ടി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സബിത പ്രചോദ് നന്ദിയും പറഞ്ഞു.















