വടകര: വടകരയുടെ സാമൂഹികരാഷ്ട്രീയ രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന പി.എം.രവീന്ദ്രന്റെ വിയോഗം ഏറെ ദുഃഖകരമാന്നെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. പൊതുപ്രവര്‍ത്തനത്തിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും അദ്ദേഹം
സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും. ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ അമരക്കാരനായി വടകരയുടെ വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും നിലനില്‍ക്കുന്ന വികസനസ്തംഭങ്ങള്‍ ആണെന്നും അവ പുതു തലമുറയ്ക്ക് നേര്‍വഴികാട്ടുന്ന സ്ഥാപനങ്ങളാക്കി മാറ്റാന്‍ സാധിച്ചുവെന്നതും അദ്ദേഹത്തിന്റെ സ്മരണ നിലനില്‍ക്കാന്‍ സാധിക്കുന്ന അടയാളമാണെന്നും ഷാഫി പറമ്പില്‍ എംപി സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.















