വടകര: പി.എം.രവീന്ദ്രന്റെ വേര്‍പാടിലൂടെ വടകരയിലെ സാമൂഹിക-വ്യാപാര-വിദ്യാഭ്യാസ രംഗത്ത് വലിയ വിടവാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ്
മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വടകരയിലെ വ്യാപാര രംഗത്ത് നിറഞ്ഞു നിന്ന രവീന്ദ്രന്‍ പരിചയപ്പെട്ടവര്‍ക്കാര്‍ക്കും പെട്ടെന്ന് മറക്കാന്‍ കഴിയുന്ന വ്യക്തിയല്ല. അസുഖ ബാധിതനായി വീട്ടില്‍ വിശ്രമിക്കുമ്പോള്‍ അദ്ദേഹത്തെ കാണാന്‍ പോയ സദര്‍ഭങ്ങള്‍ മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. പീയം കുടുംബവുമായുള്ള എന്റെ ബന്ധം എപ്പോഴും രവി ഓര്‍ത്തെടുക്കും. ശ്രീനാരായണീയ സ്ഥാപനങ്ങളെ അന്തസ്സോടെ മുന്നോട്ടു കൊണ്ടുപോയ രവീന്ദ്രന്റെ നേതൃപാടവം ഓര്‍ക്കാതെ വയ്യ. ജീവിതത്തിലെ ഓരോ വഴിത്തിരിവുകളിലും എന്റെ അഭ്യുദയകാംക്ഷിയായിരുന്നു. പ്രിയ സഹോദരന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പടുത്തുന്നുതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.















