വടകര: എസ്എന്‍ഡിപി നേതാവും വടകരയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന പി.എം.രവീന്ദ്രന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. മുന്‍
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, വടകര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി.കെ.ശശി, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം.ഷൈനി, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ്, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ അഡ്വ. ഇ.നാരായണന്‍ നായര്‍, സി.ഭാസ്‌കരന്‍, സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍, ബാബു ഒഞ്ചിയം, രാംദാസ് മണലേരി, എം.കെ.ഭാസ്‌ക്കരന്‍, പി.പി.രാജന്‍, പ്രദീപ് ചോമ്പാല, ബവിത്ത് മലോല്‍, ആയാടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ അനുശോചിച്ചു.















